2019-20 അധ്യയന വര്‍ഷത്തിലെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ നല്‍കുന്നതിനും മറ്റും സഹായകമാവുന്ന ചില സോഫ്റ്റ് വെയറുകളും തെറ്റ് കൂടാതെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളുമാണ് ഇവിടെ പങ്ക് വെക്കുന്നത്
Links and Softwares
Apply Online
Ekajalakam Focus
WGPA Calculator

EKAJALAKAM FOCUS
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നാം സ്കൂളിന്‍റെയും സബ്ജക്റ്റ് കോമ്പിനേഷനുകളുടെയും കോഡുകളാണ് ഓണ്‍ലൈനായി എന്‍റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈനായത് കാരണം പ്രോസ്പെക്ടസിന്‍റെ ഹാര്‍ഡ് കോപ്പി ലഭ്യമല്ലാത്തത് കൊണ്ട് കോഡുകള്‍ കണ്ടെത്തുന്നത് ഏറെ പ്രയാസകരണാണ്. സ്കൂളിന്‍റെ പേരിന്‍റെ അല്പ ഭാഗം എന്‍റര്‍ ചെയ്താല്‍ തന്നെ സ്കൂളിന്‍റെ കോഡ് ലഭ്യമാകും എന്നതാണ് ഈ സോഫ്റ്റ് വെയറിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സ്കൂളുകള്‍ തെരഞ്ഞെടുക്കാനും ഇത് സഹായിക്കും. ഉദാഹരണമായി ഒരു ജില്ലയില്‍ കമ്പ്യൂട്ടര്‍ കൊമേഴ്സ് കോഴ്സുള്ള സ്കൂളുകള്‍ ഏതൊക്കെയെന്ന് ഒറ്റ ക്ലിക്ക് കൊണ്ട് ലിസ്റ്റ് ചെയ്യുന്നു. ഒരു സ്കൂളിന്‍റെ കോഡ് നല്‍കിയാല്‍ ആ സ്കൂളിലെ കോഴ്സുകള്‍, രണ്ടാം ഭാഷകള്‍, കോണ്‍ടാക്ട് നമ്പരുകള്‍ തുടങ്ങിയവ അനായാസം ലഭിക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ ആക്സസില്‍ തയ്യാറാക്കിയ ഈ സോഫ്റ്റ് വെയര്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടും

WGPA CALCULATOR
നിങ്ങള്‍ക്ക് ഓരോ വിഷയത്തിലും ലഭിച്ചിട്ടുള്ള ഗ്രേഡുകളും ബോണസ് പോയിന്‍റിന് ബാധകമായിട്ടുള്ള കാര്യങ്ങളും സെലക്ട് ചെയ്തു കൊടുത്താല്‍ ഓരോ സബ്ജക്ട് കോമ്പിനേഷനും നിങ്ങള്‍ക്ക് ലഭിക്കാവുന്ന WGPA (Weighted Grade Point Average) എത്രയാണെന്ന് ഇത് കാണിച്ചു തരുന്നു. ഈ പോയിന്‍റിനനുസരിച്ചാണ് നമുക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. ഇത് മൈക്രോസോഫ്റ്റ് എക്സലില്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറാണ്.

ADMISSION SCHEDULE
Starting Date of Application 10/05/2019
Last Date of Application Submition 16/05/2019
Trial Allotment 20/05/2019
First Allotment 24/05/2019
Closing of First Phase Allotment 31/05/2019
Starting of Class 03/06/2019
Supplimentary Allotment 03/06/2019 - 05/07/2019
Closing of Admission 05/07/2019


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍  വേണ്ട കാര്യങ്ങള്‍
  1. SSLC  സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച  പ്രിന്‍റൗട്ട് 
  2. ആധാര്‍ നമ്പര്‍
  3. മൊബൈല്‍ നമ്പര്‍ (നിര്‍ബന്ധമില്ല)
  4. ബോണസ് അവകാശപ്പെടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഉണ്ടെങ്കില്‍) (Swimming , NCC, Scout, Dependent Certificate etc)
  5. സ്കൂള്‍ ക്ലബുകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍)
  6. സ്പോര്‍ട്സ്, ആര്‍ട്സ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ടെങ്കില്‍ അത്തരം സര്‍ട്ടിഫിക്കറ്റുകള്‍
അപേക്ഷ നല്‍കുന്നതിന് മുമ്പ് വ്യക്തമായി തീരുമാനിച്ചിരിക്കേണ്ട ഒരു കാര്യം നിങ്ങള്‍ ഏത് ഗ്രൂപ്പിനും വിഷയ കോമ്പിനേഷനുമാണ് മുന്‍ഗണന നല്‍കുന്നത് എന്നാണ്. അത് പോലെ ഏതൊക്കെ സ്കുളുകളിലാണ് നിങ്ങള്‍ ചേരാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്നാണ്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും നല്ല ഒരു അവബോധമുണ്ടാക്കിയിട്ട് വേണം അപേക്ഷാ നടപടികള്‍ ആരംഭിക്കാന്‍

സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായി 46 വിഷയ കോമ്പിനേഷനുകളുണ്ട്. ഇതില്‍ ചിലത് എല്ലായിടത്തും സാര്‍വ്വത്രികമായി ഉള്ളതും മറ്റ് ചിലത് അപൂര്‍വ്വമായി ഉള്ളതുമായിരിക്കും. ആദ്യം താഴെയുള്ള വിഷയ കോമ്പിനേഷനുകള്‍ പരിചയപ്പെടുക

Course Code and Subject Combinations Stream Practical
1 - Physics, Chemistry, Biology,Mathematics Science Yes
2 - Physics, Chemistry, Biology, Home Science Science Yes
3 - Physics, Chemistry,Home Science, Mathematics Science Yes
4 - Physics, Chemistry, Geology, Mathematics Science Yes
5 - Physics, Chemistry, Mathematics, Computer Science Science Yes
6 - Physics, Chemistry, Mathematics, Electronics Science Yes
7 - Physics, Chemistry, Computer Science, Geology Science Yes
8 - Physics, Chemistry, Mathematics, Statistics Science Yes
9 - Physics, Chemistry, Biology, Psychology Science Yes
10 - History, Economics, Political Science, Geography Humanities Yes
11 - History, Economics, Political Science, Sociology Humanities No
12 - History, Economics, Political Science, Geology Humanities Yes
13 - History, Economics, Political Science, Music Humanities Yes
14 - History, Economics, Political Science, Gandhian Studies Humanities Yes
15 - History, Economics, Political Science, Philosophy Humanities No
16 - History, Economics, Political Science, Social Work Humanities Yes
17 - Islamic History, Economics, Political Science, Geography Humanities Yes
18 - Islamic History, Economics, Political Science, Sociology Humanities No
19 - Sociology, Social Work, Psychology, Gandhian Studies Humanities Yes
20 - History, Economics, Political Science, Psychology Humanities Yes
21 - History, Economics, Political Science, Anthropology Humanities No
22 - History, Economics, Geography, Malayalam Humanities Yes
23 - History, Economics, Geography, Hindi Humanities Yes
24 - History, Economics, Geography, Arabic Humanities Yes
25 - History, Economics, Geography, Urdu Humanities Yes
26 - History, Economics, Geography, Kannada Humanities Yes
27 - History, Economics, Geography, Tamil Humanities Yes
28 - History, Economics, Sanskrit Sahitya, Sanskrit Sastra Humanities No
29 - History,Philosophy, Sanskrit Sahitya, Sanskrit Sastra Humanities No
30 - History, Economics, Political Science, Statistics Humanities Yes
31 - Sociology, Social Work, Psychology, Statistics Humanities Yes
32 - Economics, Statistics, Anthropology, Social Work Humanities Yes
33 - Economics, Gandhian Studies, Communicative English, Computer Applications Humanities Yes
34 - Sociology, Journalism, Communicative English,Computer Applications Humanities Yes
35 - Journalism, English Literature, Communicative English, Psychology Humanities Yes
36 - Business Studies, Accountancy, Economics, Mathematics Commerce No
37 - Business Studies, Accountancy, Economics,Statistics Commerce Yes
38 - Business Studies, Accountancy, Economics,Political Science Commerce No
39 - Business Studies, Accountancy, Economics,Computer Applications Commerce Yes
40 - Physics,Chemistry,Mathematics,Electronic Service Technology Science Yes
41 - History, Economics, Sociology, Malayalam Humanities No
42 - History, Economics, Political Science, Malayalam Humanities No
43 - History, Economics, Gandhian Studies, Malayalam Humanities Yes
44 - Social Work, Journalism, Communicative English, Computer Applications Humanities Yes
45 - History, Economics, Sociology, Hindi Humanities No
46 - History, Economics, Sociology, Arabic Humanities No

കോമ്പിനേഷനുകളെക്കുറിച്ച് ധാരണയായിക്കഴിഞ്ഞാല്‍ അതില്‍ നിങ്ങള്‍ക്ക് വേണ്ട കോമ്പിനേഷനുകള്‍ക്ക് മുന്‍ഗണന നിര്‍ണ്ണയിക്കുക. നമ്മുടെ മാര്‍ക്കിനനുസരിച്ച് ചിലപ്പോള്‍ ഉദ്ദേശിച്ച കോമ്പിനേഷനുകള്‍ ലഭിച്ചു കൊള്ളണമെന്നില്ല. അത് കൊണ്ടാണ് കൂടുതല്‍ കോമ്പിനേഷനുകള്‍ സെലക്ട് ചെയ്ത് അതിന് മുന്‍ഗണന  നിശ്ചയിക്കണം എന്ന് പറയുന്നത്.
ഇനി നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്കൂള്‍ കോഡുകള്‍ കണ്ടെത്തി അവയ്ക്കും മുന്‍ഗണന നിശ്ചയിക്കുക. ഇതിന് വേണ്ടി Ekajalakam Focus എന്ന സോഫ്റ്റ് വെയറോ അല്ലെങ്കില്‍ പ്രോസ്പെക്ടസോ ഡൗണ്‍ലോഡ് ചെയ്യുക.
എന്നിട്ട് നിങ്ങള്‍ ഓണ്‍ലൈനായി എന്‍റര്‍ ചെയ്യാന്‍ പോകുന്ന ഓപ്ഷനുകളുടെ ഒരു മാതൃക ആദ്യം തന്നെ തയ്യാറാക്കി വെക്കുന്നത് നല്ലതാണ്. ഇതിനായി   Option Trial Form  ഉപയോഗിക്കാവുന്നതാണ്

അപേക്ഷിക്കുമ്പോള്‍ പല വിദ്യാര്‍ത്ഥികളിലും ഒരു അബദ്ധം കണ്ടു വരാറുണ്ട്. സാധാരണയായി ഒരു കോഴ്സിനാണ് നാം പ്രാമുഖ്യം നല്‍കാറ്. ഉദാഹരണമായി ഒരു വിദ്യാര്‍ത്ഥി ആദ്യം ആഗ്രഹിക്കുന്നത് ബയോളജി സയന്‍സും അത് ലഭിച്ചില്ലെങ്കില്‍ കൊമേഴ്സും അതും ലഭിച്ചില്ലെങ്കില്‍ ഹ്യുമാനിറ്റീസും ആണെന്ന് കരുതുക. അങ്ങിനെയെങ്കില്‍ ആദ്യം ഏറ്റവും സൗകര്യപ്രദമായ സ്കൂളിലെ ബയോളജി സയന്‍സ് ഓപ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതായി അടുത്ത് ആഗ്രഹിക്കുന്ന സ്കൂളിലെ ബയോളജി സയന്‍സും മൂന്നാമതായി അതിനടുത്ത സ്കൂളിലെ ബയോളജി സയന്‍സുമാണ് നല്‍കേണ്ടത്. അങ്ങിനെ സൗകര്യപ്രദമായ എല്ലാ സ്കൂളിലെയും ബയോളജി സയന്‍സിന് ഓപ്ഷന്‍ നല്‍കിയതിന് ശേഷം മാത്രമേ പിന്നീട് ആദ്യത്തെ സ്കൂളിലെ കൊമേഴ്സ് ഓപ്റ്റ് ചെയ്യാന്‍ പാടുള്ളൂ. അങ്ങിനെ എല്ലാ സ്കൂളിലെയും കൊമേഴ്സിന് ഓപ്ഷന്‍ നല്‍കിയതിന് ശേഷമേ ഹ്യൂമാനിറ്റീസസ് ഓപ്ഷന്‍ തുടങ്ങാവൂ. അല്ലാതെ ഒന്നാമതായി ഏറ്റവും സൗകര്യപ്രദമായ സ്കൂളിലെ ബയോളജി സയന്‍സും  രണ്ടാമതായി അതേ സ്കൂളിലെ കൊമേഴ്സും മൂന്നാമതായി അതേ സ്കൂളിലെ ഹ്യൂമാനിറ്റീസ് പിന്നെ നാലാമതായി അടുത്ത സ്കൂളിലെ ബയോളജി സയന്‍സ് എന്നിങ്ങനെയല്ല നല്‍കേണ്ടത്. കാരണം ആദ്യമാദ്യം നല്‍കിയ ഓപ്ഷനുകളിലാണ് നമ്മളെ പരിഗണിക്കപ്പെടുന്നത്. രണ്ടാമത്തെ രീതിയില്‍ ഏറ്റവും ആദ്യത്തെ സ്കൂളില്‍ ബയോളജി സയന്‍സ് ലഭിച്ചില്ല എങ്കില്‍ പിന്നെ അവിടുത്തെ കൊമേഴ്സിന് പരിഗണിക്കും എന്നിട്ടും ഇല്ലെങ്കില്‍ അവിടുത്തെ ഹ്യുമാനിറ്റീസ് പരിഗണിക്കും. ഇവിടുത്തെ കൊമേഴ്സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ താഴെയുള്ള ഏതൊരു സ്കൂളിലെയും ബയോളജി സയന്‍സ് ലഭിക്കാമെങ്കില്‍ പോലും നമ്മെ പരിഗണിക്കുന്നതല്ല. കാരണം അതിന് മുമ്പുള്ള ഓപ്ഷന്‍ നല്‍കി കഴിഞ്ഞു.
എന്നാല്‍ ഏത് കോഴ്സിനായാലും വേണ്ടില്ല ഒരു പ്രത്യേക സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചാല്‍ മതി എങ്കില്‍ ഒരു സ്കൂളിലെ ഇഷ്ടമുള്ല എല്ലാ കോഴ്സുകളും ഓപ്റ്റ് ചെയ്തതിന് ശേഷം അടുത്ത സ്കൂളിലേത് സെലക്ട് ചെയ്താല്‍ മതി


ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പി ക്കുന്നതെങ്ങിനെ..?

www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Apply Online-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതില്‍ നാം അപേക്ഷിക്കുന്ന ജില്ല സെലക്ട് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ 
അമര്‍ത്തുക




അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും.



  • SSLC Scheme എന്നതിന് നേരെ നിങ്ങള്‍ പത്താം തരം പഠിച്ചിട്ടുള്ള സ്കീം സെലക്ട് ചെയ്യുക. ഈ വര്‍ഷം പാസായതാണെങ്കില്‍ 1 SSLC  (2018-19) എന്ന് സെലക്ട് ചെയ്യുക
  • Reg.No ന് നേരെ നിങ്ങള്‍ പത്താം തരം പാസായിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ എന്‍റര്‍ ചെയ്യുക.
  • Month Pass ന് നേരെ പാസായ മാസം.
  • Year Pass ന് നേരെ പാസായ വര്‍ഷം.
  • Date of Birth ന് നേരെ ജനന തീയതി dd-mm-yyyy എന്ന ഫോര്‍മാറ്റില്‍ ചേര്‍ക്കു ക.
  • Mode of Application Fee Paid എന്നതിന് നേരെ സ്വന്തം ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ Cash Paid to School എന്ന് സെലക്ട് ചെയ്യണം. അന്യ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ By Demand Draft എന്ന് സെലക്ട് ചെയ്യണം. ഇങ്ങിനെയെങ്കില്‍ മുന്‍കൂട്ടി Demand Draft എടുത്തിട്ട് വേണം അപേക്ഷാ സമര്‍പ്പണം ആരംഭിക്കേണ്ടത്
  • അതിന് ശേഷമുള്ള കോളത്തില്‍ അതിന് താഴെ കാണുന്ന കോഡ് അതേപേോലെ എന്‍റര്‍ ചെയ്ത്  Submit ബട്ടണ്‍ അമര്‍ത്തുക.
  
തുടര്‍ന്ന് അടുത്ത വിന്‍ഡോ തുറക്കപ്പെടും. ഈ വിന്‍ഡോയിലാണ് വ്യക്തിപരവും  അക്കാദമികേതരവുമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഈ വിന്‍ഡോയില്‍ 9 സെക്ഷനുകളാക്കി തിരിച്ചിട്ടുണ്ട്.

1) SSLC School Details :  പത്താം തരം പഠിച്ച വിദ്യാലയത്തിന്‍റെ ഹയര്‍സെക്കണ്ടറി കോഡാണ് സെലക്ട് ചെയ്യേണ്ടത്. ഹൈസ്കൂള്‍ കോഡ് അല്ല.  നിങ്ങള്‍ പഠിച്ച സ്കൂള്‍ ഈ കോമ്പോ ബോക്സില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ 12345 Others എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി. (അതായത് അണ്‍-എയിഡഡ് സ്കൂളുകള്‍, ഹയര്‍സെക്കണ്ടറിയില്ലാത്ത സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍)

 



2) Qualifying Examination Details : നമ്മള്‍ ലോഗിന്‍ വിന്‍ഡോയില്‍ നല്‍കിയ യോഗ്യതാ  പരീക്ഷയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതിന്‍റെ അവസാനത്തെ ഫീല്‍ഡായ Passed in Board exam എന്നതിന് നേരെ കഴിഞ്ഞ വര്‍ഷമോ അതിന് മുമ്പോ CBSE സ്കൂള്‍തലത്തില്‍ നടത്തുന്ന പരീക്ഷ പാസായവര്‍ മാത്രം No എന്ന് അടയാളപ്പെടുത്തുക. അതല്ലാത്ത എല്ലാവരും Yes സെലക്ട് ചെയ്യുക. ഇപ്രാവശ്യം മുതല്‍ CBSE hപരീക്ഷയും ബോര്‍ഡ് തലത്തിലാണ് നടത്തിയത് എന്നത് കൊണ്ട് അവരും Yes എന്ന് സെലക്ട് ചെയ്താല്‍ മതി. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ No സെലക്ട് ചെയ്തവരെ ഒന്നാം ഘട്ട അലോട്ട്മെന്‍റിന് ശേഷം മാത്രമേ പരിഗണിക്കൂ.

3) Bonus Point Details : ഇതില്‍ ബോണസ് പോയിന്‍റര്‍ഹമായ കാര്യങ്ങള്‍ ചേര്‍ക്കുക. NCC യുടെ പോയിന്‍റിന് അര്‍ഹത നേടണമെങ്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Scount/Guide പോയിന്‍റ് ലഭിക്കുന്നതിന് രാഷ്ട്രപതി പുരസ്കാര്‍ അല്ലെങ്കില്‍ രാജ്യപുരസ്കാര്‍ നേടിയിരിക്കണം. നീന്തലിനുള്ള പോയിന്‍റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല എങ്കില്‍ സര്‍ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്‍റ് തുടങ്ങിയവര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റിന് സാധുതയില്ല. ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതി. ഇതിന് 2 പോയിന്‍റ് ലഭിക്കും.
ജവാന്‍മാരുടെ ആശ്രതര്‍ക്ക് 3 പോയിന്‍റ് ലഭിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ആശ്രതര്‍ക്ക് 5 പോയിന്‍റ് ലഭിക്കും. ഇതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സര്‍ടിഫിക്കറ്റ് ഹാജരാക്കണം.




4) Personal Details : വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഏതാനും വിവരങ്ങള്‍ എസ്.എസ്.എല്‍.സി ഡാറ്റാബേസില്‍ നിന്നും സെലക്ട് ചെയ്തിരിക്കും. ബാക്കി വിവരങ്ങള്‍ ചേര്‍ക്കുക. Community സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാറ്റഗറി വരുന്നതിനാല്‍ അതില്‍ നിന്നും വ്യത്യസ്തമാകാം. ഉദാഹരണമായി മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ OBC എന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മുസ്ലിം വിഭാഗത്തിന് മാത്രമായി പ്രത്യേക റിസര്‍വ്വേഷന്‍ ഉള്ളതുകൊണ്ട് ഇവിടെ മുസ്ലിം എന്നാണ് സെലക്ട് ചെയ്യേണ്ടത്. ഇത് കൃത്യമായി രേഖപ്പെടുത്തുക. തെറ്റായ വിഭാഗം സെലക്ട് ചെയ്ത് അനര്‍ഹമായി അലോട്ട്മെന്‍റ് ലഭിച്ചാല്‍ നിങ്ങള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കപ്പെടും

5) Extra Curricular Activities എന്ന സെക്ഷനില്‍ സ്പോര്‍ട്സിലും ആര്‍ട്സിലുമുള്ള മികവാണ് രേഖപ്പെടുത്തേണ്ടത്.  ഇവിടെ ഐറ്റങ്ങളുടെ എണ്ണമാണ് കാണിക്കേണ്ടത്.  ഒരു ഐറ്റത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി. അതായത് സ്റ്റേറ്റ് ലെവലില്‍ പങ്കെടുത്ത ഒരു ഐറ്റത്തിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം എന്ന രീതിയില്‍ വീണ്ടും കാണിക്കരുത്.

6) Other Details : ഇതില്‍ ആദ്യം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ടിക് രേഖപ്പെടുത്തി ഭാഷ സെലക്ട് ചെയ്യുക. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ ടിക് രേഖപ്പെടുത്തി ഏത് തരത്തിലുള്ള വിഭിന്ന ശേഷിയാണ് എന്നത് കൂടി രേഖപ്പെടുത്തുക. ഈ വിഭാഗത്തില്‍ പരിഗണിക്കണമെങ്കില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തുന്ന കൗണ്‍സിലിങ്ങിന് ഹാജരായി സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. അപേക്ഷാ സമയത്ത് കൗണ്‍സിലിംഗ് നടന്നിട്ടില്ലെങ്കില്‍ ഇത് രേഖപ്പെടുത്താതെ അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സിലിംഗ് നടക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയ സ്കൂളുകളില്‍ ഹാജരാക്കിയാല്‍ മതി.

7) Residence Details :  ഇതില്‍ എല്ലാ ഫീല്‍ഡും വളരെ കൃത്യതയോടെ സെലക്ട് ചെയ്യുക. പ്രാദേശിക പരിഗണനകള്‍ക്കുള്ള പോയിന്‍റുകള്‍ നല്‍കുന്നതിനും ടൈ ബ്രേക്കിംഗിനും  വേണ്ടിയാണിത്,

8) Contact Details : ഇതില്‍ പെര്‍മനെന്‍റ് അഡ്രസ്, കമ്മ്യൂണിക്കേഷന്‍ അഡ്രസ് എന്നിവ ചേര്‍ക്കുക. എസ്.എസ്.എല്‍.സി ഡാറ്റാബേസിലുള്ള അഡ്രസ് രേഖപ്പെടുത്തിയിരിക്കും. മാറ്റമുണ്ടെങ്കില്‍ മാറ്റാവുന്നതാണ്. പെര്‍മനെന്‍റ് അഡ്രസും കമ്മ്യൂണിക്കേഷന്‍ അഡ്രസും ഒന്ന് തന്നെയാണെങ്കില്‍ Same as Permanent എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍ കൃത്യമായും നിര്‍ബന്ധമായും രേഖപ്പെടുത്തുക.


9) Co-Curricular Activities : ഈ  വിന്‍ഡോയില്‍ NTSE Qualified എന്നതിന് നേരെ National Talent Search Examination പാസായിട്ടുണ്ടെങ്കില്‍ ടിക് രേഖപ്പെടുത്തുക. പിന്നീട് സ്റ്റേറ്റ് ലെവലില്‍ വ്യത്യസ്ത ഫെയറുകള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ എണ്ണം രേഖപ്പെടുത്തുക. അതിന് താഴെ സ്കൂളുകളില്‍ വിവിധ ക്ലബ്ബുകളില്‍ അംഗങ്ങളായിരുന്നെങ്കില്‍ അവയ്ക്ക് നേരെ ടിക് രേഖപ്പെടുത്തുക.  ഇതെല്ലാം കഴിഞ്ഞതിന് ശേഷം Actions എന്നതിന് താഴെ Submit Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.           

സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്യുന്നതിനുള്ള സ്ക്രീന്‍ പ്രത്യക്ഷപ്പെടും 2014 മാര്‍ച്ചിലെ എസ്.എസ്.എല്‍‍.സി കഴിഞ്ഞവരാണെങ്കില്‍ ഗ്രേഡുകള്‍ ഡാറ്റാബേസില്‍ നിന്നും ഫില്‍ ചെയ്തിട്ടുണ്ടായിരിക്കും മറ്റ് സ്കീമുകളിലുള്ളവര്‍ ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്ത് കൊടുക്കണം. ഇത് ശ്രദ്ധയോടെ ചെയ്യുക.  അതിന് ശേഷം Submit ബട്ടണ്‍ അമര്‍ത്തുക.


തുടര്‍ന്ന് ഓപ്ഷന്‍ നല്‍കാനുള്ള വിന്‍ഡോ തുറക്കും. ഇതില്‍ മുകള്‍ ഭാഗത്ത് കാണുന്ന ENTER SCHOOL CODE എന്ന ബോക്സില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്കൂളിന്‍റെ കോഡ് എന്‍റര്‍ ചെയ്ത് ടാബ് കീ അമര്‍ത്തുക. അപ്പോള്‍ താഴെ പ്രസ്തുത സ്കൂളിന്‍റെ പേരും ആ സ്കൂളിലുള്ള കോഴ്സുകളും ലിസ്റ്റ് ചെയ്യപ്പെടും. അപ്പോള്‍ അതിന് നേരെ കാണുന്ന SELECT COURSE എന്ന കോമ്പോ ബോക്സില്‍ നിന്നും ഉദ്ദേശിക്കുന്ന കോഴ്സ് സെലക്ട് ചെയ്ത് SAVE ബട്ടണ്‍ അമര്‍ത്തുക. അതോടെ ഈ ഓപ്ഷന്‍ താഴെയുള്ള വിന്‍ഡോയിലേക്ക് Add ചെയ്തതായി കാണാം. അതിന് ശേഷം ബാക്കിയുള്ള ഓരോ ഓപ്ഷനും ഇത് പോലെ Add ചെയ്യുക. 50 ഓപ്ഷന്‍ വരെ നല്‍കാം. ഇനി ചേര്‍ത്ത് കഴിഞ്ഞ ഏതെങ്കിലും ഓപ്ഷനില്‍ മാറ്റം വരുത്തണമെങ്കില്‍ ഓപ്ഷന്‍ ലിസ്റ്റില്‍ ആ ഓപ്ഷന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. അത് പോലെ തന്നെ Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന്‍ ഡിലീറ്റ് ചെയ്യുകയുമാവാം. എല്ലാ ഓപ്ഷനുകളും ചേര്‍ത്ത് കഴിഞ്ഞാല്‍ Verify and Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ ഇതുവരെ എന്‍റര്‍ ചെയ്ത എല്ലാ വിവരങ്ങളുമടങ്ങുന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും ഇത് സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ സെക്ഷന് താഴെ കാണുന്ന EDIT ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ Final Confirmation എന്ന ബട്ടണ്‍ അമര്‍ത്തുക.   



തുടര്‍ന്ന് താഴെയുള്ളത് പോലെ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും ഇതില്‍ OK ബട്ടണ്‍ അമര്‍ത്തുക.
 അതോട് കൂടി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സബ്മിഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന Final Online Application Printout എന്ന വിന്‍ഡോ ലഭിക്കും. ഇതിലെ Print the Filled Online Application എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഈ ഫയല്‍ പ്രിന്‍റ് ചെയ്ത് രക്ഷിതാവും വിദ്യാാര്‍ത്ഥിയും നിശ്ചിത സ്ഥാനങ്ങളില്‍ ഒപ്പ് വെച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കപ്പെട്ട ജില്ലയിലെ ഏതെങ്കിലും  ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമര്‍പ്പിച്ചാല്‍ മതി.
Prepared by Sri .Alrahiman